കൊല്ലം: കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മണിലാൽ (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോ തുരുത്ത് കാനറ ബാങ്കിന് സമീപമാണ് കൊല നടന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകനായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി പോലീസിൽ മുൻപ് ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് വിരമിച്ച് നാട്ടിലെത്തിയത്.
മണിലാല്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹര്‍ത്താൽ പ്രഖ്യപിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ഒളിവില്‍ പോയ അശോകനെ രാത്രി വൈകിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന സ്ഥലത്തു നാട്ടുകാര്‍ ചേര്‍ന്നു രാഷ്ട്രീയ ചര്‍ച്ച നടത്തുകയായിരുന്നു. ഇവടിടെ മദ്യലഹരിയിൽ വന്ന അശോകൻ അസഭ്യവര്‍ഷം നടത്തുകയും, ഇതുകേട്ട മണിലാൽ അശോകനോട് കയര്‍ക്കുകയായിരുന്നുവെന്നും അശോകനെ മണിലാൽ അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് നടന്നു പോയ മണിലാലിനെ അശോകൻ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…