ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിപ്രദേശമായ ബുംല പാസിന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചൈന നിർമിച്ച ഗ്രാമങ്ങളെന്നാണ് റിപ്പോർട്ട്.
ആദ്യ ഗ്രാമത്തിൽ 20 കെട്ടിടങ്ങളുണ്ട്, 2020 ഫെബ്രുവരി 17ഓടെ യാണ് ഈ ഗ്രാമത്തിന്റെ നിർമാണം പൂർത്തിയായത്. രണ്ടാമത്തെ ഗ്രാമത്തിന്റെ നിർമാണം നവംബർ 28 ഓടെ പൂർത്തിയായി, ഇവിടെ 50 ഓളം കെട്ടിടങ്ങളാണുള്ളത്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുമാണ് ഉള്ളത് എന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഭൂട്ടാനിൽ ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഒരാഴ്ച മുൻപ് പുറത്തുവന്നിരുന്നു.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…