India

സംസാരിക്കാൻ അവസരം ലഭിച്ചില്ല; NCP സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി അജിത് പവാർ

ന്യൂഡൽഹി: എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയതിനെ ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നു. സമ്മേളനത്തിൽ സംസാരിക്കാതെ സ്റ്റേജിൽ നിന്നിറങ്ങിപ്പോയതാണ് ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

സംസാരിക്കാൻ എൻസിപി നേതാവ് ജയന്ത് പാട്ടീലിന് അവസരം നൽകിയതിന് പിന്നാലെയാണ് സ്റ്റേജിൽ നിന്ന് അജിത്ത് പവാർ ഇറങ്ങിപ്പോയത്. സംസാരിക്കാൻ അവസരം നൽകാത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ചാണ് അജിത്ത് പവാർ ഇറങ്ങിപ്പോയതെന്നും പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന സൂചനകളാണ് ഇതെന്നുമാണ് അഭ്യൂഹങ്ങൾ.

പിന്നീട് സംസാരിക്കാനായി അജിത്ത് പവാറിന്റെ പേര് വിളിച്ചിരുന്നെങ്കിലും അദ്ദേഹം വേദിയിലുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹം പുറത്തേക്ക് പോയതാണെന്നും ഉടൻതിരിച്ചുവരുമെന്നും നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. അതിനിടെസംസാരിക്കാനായി അജിത്ത് പവാറിനെ എൻസിപി എംപി സുപ്രിയ സുലേ അനുനയിപ്പിച്ച് വേദിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ശരത് പവാർ സമ്മേളനത്തിന്റെ അവസാന പ്രസംഗം നടത്തിത്തുടങ്ങിയിരുന്നു. പിന്നീടും അജിത്ത് പവാറിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല.

അതേസമയം ദേശീയതലത്തിലുള്ള സമ്മേളനം ആയതിനാലാണ് അജിത്ത് പവാർ സംസാരിക്കാതെപോയതെന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് മറ്റൊരു നേതാവ് വിശദീകരിച്ചത്.

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

4 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

16 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

18 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

19 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

19 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago