ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈനാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ഛയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടുവുകളും ഉണ്ടായിരുന്നെന്നും വൃത്തങ്ങള്‍ പറഞ്ഞു.
” രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങളുടെ അവസ്ഥയില്‍ നിന്ന് അവര്‍ കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടതായാണ് മനസ്സിലാവുന്നത്. പരിക്കുകള്‍ മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍ പോലെയായിരുന്നു, പലര്‍ക്കും കൈകാലുകളില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നു, ”മൃതദേഹങ്ങള്‍ പരിശോധിച്ച സോനം നൂര്‍ബൂ മെമ്മോറിയല്‍ (എസ്.എന്‍.എം) ആശുപത്രിയിലെ ഒരു ഡോക്ടര്‍ പേര് വെളിപ്പെടുത്താതെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇനിയും ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് പ്രതിരോധ മന്ത്രാലയതത്തിന്റെ നിര്‍ദ്ദേശം. ചൈനീസ് പ്രകോപനം നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
ഉചിതമായ എന്തു നിലപാടും സേനകള്‍ക്ക് എടുക്കാമെന്നും അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ പ്രകോപനമോ ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…