ന്യൂദല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം.
‘ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക്, സ്‌പൈസ് ജെറ്റിലെ ഉദ്യോഗസ്ഥരില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 28നാണ് പരിശോധനാ ഫലം അറിയാന്‍ കഴിഞ്ഞത്. മാര്‍ച്ച് ആദ്യം മുതല്‍ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങളില്‍ പൈലറ്റായി യാത്ര ചെയ്തിട്ടില്ല’, വിമാനക്കമ്പനിയുടെ വക്താവ് പി.ടി.ഐയോട് പറഞ്ഞു.
മാര്‍ച്ച് 21 ലെ ആഭ്യന്തര വിമാനത്തിലാണ് അദ്ദേഹം അവസാനമായി പൈലറ്റായത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നെന്നും വക്താവ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച പൈലറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന എല്ലാ ജീവനക്കാരോടും അടുത്ത 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പൈലറ്റിന് ലഭ്യമായ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും നല്‍കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ആദ്യ പരിഗണനയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…