Categories: India

കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. പെട്ടന്നുള്ള ലോക്ക്ഡൗണ്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഈ വിഷയങ്ങള്‍ വിശദമാക്കി രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി.

കത്തില്‍ രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി, രോഗത്തിന്റെ വ്യാപ്തിയെ നേരിടാന്‍ ലോക്ക്ഡൗണ്‍ ഒഴികെയുള്ള മാര്‍ഗങ്ങള്‍ തേടുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.

‘മനസിലാക്കേണ്ട പ്രധാന കാര്യം, എല്ലാ ഇന്ത്യക്കാരുടെയും സ്ഥിതി സമാനമല്ല എന്നതാണ്. ലോക്ക്ഡൗണ്‍ എന്ന ആശയം പിന്തുടരുന്ന വലിയ രാജ്യങ്ങളെ അപേക്ഷിച്ച് മറ്റ് നടപടികള്‍ ചെയ്യേണ്ടതുണ്ട്’, രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

ദിവസക്കൂലി മാത്രം ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ടവര്‍ നിരവധിയാണ് ഇവിടെ. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഒറ്റയടിക്ക് അടച്ചുപൂട്ടുന്നത് ദരിദ്രരുടെ എണ്ണം കൂടുന്നതിലേക്കാണ് വഴിവെക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ സാമ്പത്തിക അടച്ചുപൂട്ടലിന്റെ അനന്തര ഫലങ്ങള്‍ കൊറോണ മൂലമുണ്ടാകുന്ന മരണസംഖ്യയേക്കാള്‍ വലുതായിരിക്കുമെന്ന ഭയവും രാഹുല്‍ കത്തില്‍ പ്രകടിപ്പിച്ചു.

ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി. പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി ദുഷ്‌കരമായ യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തൊഴിലാളിള്‍ ദിവസക്കൂലിയോ അടിസ്ഥാന ഭക്ഷണമോ പോഷകാഹാരമോ ലഭിക്കാതെ ഇപ്പോള്‍ത്തന്നെ ദുര്‍ബലരായിക്കഴിഞ്ഞവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മഹാ ദുരന്തത്തിലേക്കാവും നയിക്കുക. ജനങ്ങളുടെ ഇത്തരത്തിലുള്ള സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് അതി സൂക്ഷ്മമായ സമീപനമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മഹാനഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും വിമര്‍ശനമുന്നയിച്ചിരുന്നു. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്.

ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

7 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

15 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

17 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

19 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago