India

തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 42 വർഷം മുമ്പ് കാണാതായ മൂന്ന് വെങ്കല വിഗ്രഹങ്ങൾ കണ്ടെത്തി

ചെന്നൈ: നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിൽപ്പെട്ട രാമ, സീത, ലക്ഷ്മണ, ഹനുമാൻ എന്നീ നാല് വെങ്കല വിഗ്രഹങ്ങൾ 1978 ൽ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതില്‍ മൂന്നെണ്ണമാണ് ലണ്ടനിൽ നിന്ന് കണ്ടെടുത്തത്.

അക്കാലത്ത് വിഗ്രഹങ്ങൾ കാണാതായ ശേഷം പോരയാർ പോലീസ് കേസ് ഫയൽ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയിൽ നിന്നാണ് വിഗ്രഹങ്ങളുടെ വിവരം ലഭിച്ചത്.

മോഷ്ടിച്ച നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ഈ വർഷം സെപ്റ്റംബറിൽ ലണ്ടനിലെ ഒരു പുരാതന കളക്ടറിൽ നിന്നാണ് കണ്ടെടുത്തത്.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

2 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

23 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 hours ago