ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ചെന്നൈയിലെ അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ഡി.ജി.പി ഓഫീസില്‍ ഇന്നലെ ഒരാള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ട പൊലീസുകാരുടെ എണ്ണം 36 ആയി. ചെന്നൈ സെന്‍ട്രലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമ്മ കാന്റീനിലെ രണ്ട് ജീവനക്കാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാന്റീന്‍ പൂട്ടിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ആളുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഹൈസ് ഹൗസിലെ തെരുവില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ തെരുവ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 12000 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കാനുള്ളത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം അറിയിക്കുന്നത്.
ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5000 ത്തിലേക്ക് അടുക്കുകയാണ്. ഇവരില്‍ കൂടുതല്‍ പേരും കോയേമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരാണ്. നീലഗിരി, തെങ്കാശി, തിരുനല്‍വേലി ജില്ലകളിലും പുതിയ രോഗികള്‍ വര്‍ധിക്കുന്നുണ്ട്.
ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ഇയാള്‍ കൂത്താട്ടുകുളം മാര്‍ക്കറ്റില്‍ എത്തിയത്. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കല്ലിലേക്ക് പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ വെണ്ടന്നൂര്‍ ചെക്‌പോസ്റ്റില്‍ വെച്ച് എടുത്ത പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…