gnn24x7

തമിഴ്‌നാട്ടില്‍ ഡി.ജി.പി ഓഫീസിലെ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്.

0
184
gnn24x7

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ചെന്നൈയിലെ അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ഡി.ജി.പി ഓഫീസില്‍ ഇന്നലെ ഒരാള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ട പൊലീസുകാരുടെ എണ്ണം 36 ആയി. ചെന്നൈ സെന്‍ട്രലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമ്മ കാന്റീനിലെ രണ്ട് ജീവനക്കാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാന്റീന്‍ പൂട്ടിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ആളുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഹൈസ് ഹൗസിലെ തെരുവില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ തെരുവ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 12000 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കാനുള്ളത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം അറിയിക്കുന്നത്.

ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5000 ത്തിലേക്ക് അടുക്കുകയാണ്. ഇവരില്‍ കൂടുതല്‍ പേരും കോയേമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരാണ്. നീലഗിരി, തെങ്കാശി, തിരുനല്‍വേലി ജില്ലകളിലും പുതിയ രോഗികള്‍ വര്‍ധിക്കുന്നുണ്ട്.

ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ഇയാള്‍ കൂത്താട്ടുകുളം മാര്‍ക്കറ്റില്‍ എത്തിയത്. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കല്ലിലേക്ക് പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ വെണ്ടന്നൂര്‍ ചെക്‌പോസ്റ്റില്‍ വെച്ച് എടുത്ത പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here