gnn24x7

സിബിൽ സ്കോർ തുടക്കമിട്ടു

0
179
gnn24x7

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിൻ്റെ (ഈ.എഫ്.ജി) ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നു.

ചിത്രം – സിബിൽ സ്ക്കോർ.

ഈ ചിത്രം പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  നിർമ്മിക്കുന്നത്.

കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ പൂജാ ചടങ്ങുകൾ മെയ് ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ഫോർട്ടിലുള്ള ലെമൺ പ്രൊഡക്ഷൻ ഹൗസിൽ വച്ചു നടന്നു.

തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു.

തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി,  സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.

സംഭാഷണം – അർജുൻ. ടി. സത്യനാഥ്.

ഛായാഗ്രഹണം – പ്രദീപ് നായർ

എഡിറ്റിംഗ്‌ – സോബിൻ.കെ.സോമൻ

കലാസംവിധാനം – ത്യാഗു തവനൂർ

മേക്കപ്പ് – പ്രദീപ് വിതര.

കോസ്റ്റും ഡിസൈൻ – ബ്യൂസി ബേബി ജോൺ

ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ.

കോ – ഡയറക്ടർ – സാംജി ആൻ്റെണി

ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.

കോ- പ്രൊഡ്യൂസർ – വിക്രംശങ്കർ.

എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.

പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സെന്തിൽകുമാർ.

പ്രൊജക്റ്റ് ഡിസൈൻ –  മുരുകൻ.എസ്.

ജൂലൈ പതിനഞ്ചു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം. തിരുവനന്തപുരത്താരംഭിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7