ഹൈദരാബാദ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു ജവാന്‍റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍.
കേണല്‍ സന്തോഷ് ബാബുവിന്‍റെ കുടുംബത്തിനാണ് സര്‍ക്കാര്‍ 5 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സന്തോഷ് ബാബുവിന്‍റെ ഭാര്യയ്ക്ക് ജോലിയും വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു.
ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷ൦ രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവനും ഉണ്ടാകണമെന്നും അവരുടെ കുടുംബത്തെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത കേണലിന്‍റെ ഭാര്യയുടെയും മകന്‍റെയും ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒന്നും മനസിലാകാതെ അച്ഛന് അന്ത്യകര്‍മ്മം ചെയ്യാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു നാല് വയസുകാരനായ മകന്‍.
രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ വീരയോദ്ധാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നിരുന്ന മകന്‍ അവസാനമായി അച്ഛന് സല്യൂട്ട് നല്‍കിയാണ് യാത്രയാക്കിയത്.തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശിയായ സന്തോഷ് ബാബു അച്ഛന്‍റെ ആഗ്രഹ പ്രകാരമാണ് സൈനീക സേവനം തിരഞ്ഞെടുത്തത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…