ശ്രിനഗര്‍: ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുള്ള നാഗര്‍ഗോട്ട ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിര്‍ത്തത്.
ട്രക്കിലാണ് ഭീകരവാദികളെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ് നടന്നത്.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു തീവ്രവാദി കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട്…
ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ…
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…