ശ്രിനഗര്‍: ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുള്ള നാഗര്‍ഗോട്ട ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിര്‍ത്തത്.
ട്രക്കിലാണ് ഭീകരവാദികളെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ് നടന്നത്.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു തീവ്രവാദി കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.