Categories: India

ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍; ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു

ശ്രിനഗര്‍: ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുള്ള നാഗര്‍ഗോട്ട ടോള്‍ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിര്‍ത്തത്. 

ട്രക്കിലാണ് ഭീകരവാദികളെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ് നടന്നത്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഒരു തീവ്രവാദി കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Newsdesk

Recent Posts

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

33 mins ago

World Humanitarian Day Event to Showcase Community Service and Practical Helping Skills

DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…

2 hours ago

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

5 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

22 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

23 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

23 hours ago