ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടി. നാലു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ മൂന്ന് തീവ്രവാദികളും.
ഷോപ്പിയാനിലെ ദ്രാച് മേഖലയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്നു ഭീകരവാദികൾ കൊല്ലപ്പെട്ടത്. ദ്രാച് മേഖലയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരവാദികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാൻ ബിൻ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
പുൽവാമയിൽ കഴിഞ്ഞദിവസം സ്പെഷൽ പോലീസ് ഓഫീസർ ജാവേദ് ദർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളവരാണ് ഹനാനും ജംഷീദുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടൽ ഇന്ന് (ബുധനാഴ്ച) രാവിലെ മൂലു മേഖലയിലാണ് നടന്നത്. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരവാദിയാണ് ഇവിടെ കൊല്ലപ്പെട്ടത്.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…