India

കോലി നയിച്ച അണ്ടര്‍ 19 ലോകകപ്പ് ടീമിലെടോപ്‌ സ്‌കോറര്‍ തന്മയ് ശ്രീവാസ്തവ വിരമിച്ചു !

മുംബൈ: 2008 ലെ അണ്ടര്‍ 19 ലോകകപ്പ് മത്സരം ഒരു ഇന്ത്യക്കാരനും മറക്കില്ല. അത്രയ്ക്ക് ആവേശമായിരുന്നു ആ മത്സരത്തിന്. അന്നത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. അന്ന് കോലിയോടൊപ്പം മറ്റൊരാള്‍ കൂടെ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി കളിച്ചിരുന്നു. അന്നത്തെ കളിയുടെ ടോപ്‌സ്‌കോറര്‍ ആയിരുന്ന ശ്രീവാസ്തവ. ഇന്ന് വെറും മുപ്പതാമത്തെ വയസ്സില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം തന്റെ ട്വിറ്റര്‍ പേജിലൂടെ നടത്തി.

വേണ്ടരീതിയില്‍ അവസരങ്ങള്‍ പിന്നീട് ലഭിക്കാതെ പോയ ഈ അതുല്ല്യപ്രതിഭയെ ആ മത്സരത്തിന് ശേഷം ആരും ശ്രദ്ധിച്ചില്ലെന്നു വേണം കരുതാന്‍. അന്ന് കൂടെ കളിച്ച പലരും രാജ്യാന്തര താരങ്ങളായി. അന്നത്തെ ടോപ്‌സ്‌കോറര്‍ ആയ തന്മയ് ശ്രീവാസ്തവയെ ആരും ഓര്‍ത്തതുപോലുമില്ല. ഒരു നിരാശയിലൂടെ അദ്ദേഹം തന്റെ വെറും മുപ്പതാമത്തെ വയസ്സില്‍ ക്രിക്കറ്റിനോട് വിടപറയുകയാണ്.

അന്ന് 2008 ലെ അണ്ടര്‍ 19 ലോകകപ്പില്‍ 52.40 ശരാശരിയില്‍ 262 റണ്‍സ് അടിച്ചുകൂട്ടിയാണ് തന്മയ് ശ്രീവാസ്തവ ടോപ് സ്‌കോറര്‍ ആയത്. അന്നത്തെ ഫൈനല്‍ മാച്ചിലും തന്മയ് ശ്രീവാസ്തവ 46 റണ്‍സുമായി ടോപ് സ്‌കോററായി. അന്നത്തെ മത്സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. മഴ കാരണം അലങ്കോലപ്പെട്ട മത്സരം മഴ നിയമപ്രകാരമാണ് ഇന്ത്യ വിജയം കൈവരിച്ചത്.

വിരാട് കോലിയുടെയും തന്മയ് ശ്രീവാസ്തവയുടെയും കൂടെ സിദ്ധാര്‍ത്ഥ് കൗണ്‍, അഭിനവ് മുകുന്ദ്, മനീഷ്പാണ്ഡെ, പ്രദീപ് സാങ്‌വാന്‍, വീന്ദ്ര ജഡേജ, സൗരഭ് തിവാരി എന്നിവരും ടീമില്‍ അംഗങ്ങളായിരുന്നു. ഇവരൊക്കെ പിന്നീട് അന്താരാഷ്ട്ര കളിക്കാരായി മാറി. എന്നാല്‍ തന്മയ് ശ്രീവാസ്തവ മാത്രം നിന്നിടത്തു തന്നെ നിന്നുപോയി.

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ സ്വന്തമാക്കി ഐ.പി.എല്‍ കളിപ്പിച്ചിരുന്നു. തുടര്‍ന്ന് ആ സീസണില്‍ ഉത്തര്‍പ്രദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമായിരുന്നു തന്മയ് ശ്രീവാസ്തവ. 90 മത്സരങ്ങള്‍ കളിച്ച ശ്രീവാസ്തവ 32.39 ശരാശരി ഉള്ള കളിക്കാരനായിരുന്നു. 4918 റണ്‍സാണ് ശ്രീവാസ്തവ ഈ ശരാശരിയില്‍ അടിച്ചു കൂട്ടിയത്. ഇതില്‍ 10 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്.

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

4 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

5 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

7 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

7 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

8 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago