India

ഓട്ടോ ഡ്രൈവർ കുടുംബത്തോടൊപ്പം വാക്‌സിൻ എടുക്കാൻ പോയ സമയത്ത് വീട്ടിൽ നിന്ന് 25 ലക്ഷവും സ്വർണവും മോഷണം പോയി

ഡൽഹിയിൽ ഓട്ടോ ഡ്രൈവർ കുടുംബത്തോടൊപ്പം വാക്‌സിൻ എടുക്കാൻ പോയ സമയത്ത് വീട്ടിൽ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. ശിവ് വിഹാറിലാണ് സംഭവം. ചൊവ്വാഴ്ച വാക്സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്തതായും ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായും ഓട്ടോ ഡ്രൈവർ അരവിന്ദ് കുമാർ പട്വ (40) പറഞ്ഞു.

മക്കളെ ബന്ധു വീട്ടിൽ ആക്കി ഭാര്യയോടൊപ്പം ലക്ഷ്മി വാക്‌സിൻ എടുക്കാൻ പോയി. ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രധാന ഗേറ്റ് തുറന്നിരിക്കുന്നതായി കണ്ടു. വീട്ടിൽ പ്രവേശിച്ചപ്പോൾ അലമാര തുറന്നു കിടക്കുന്നതാണ് കണ്ടത്. വീട്ടിലെ ലൈറ്റുകളും ഫാനുകളും ഓൺ ചെയ്ത നിലയിലാണ്.

താൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണെന്നും താമസസ്ഥലത്ത് ‘രാഖി’ ബിസിനസ്സ് നടത്തുന്നുണ്ടെന്നും പട്വ പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി താനും കുടുംബാംഗങ്ങളും വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരവാൽ നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അതിനനുസരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

5 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

6 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

12 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

12 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago