ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ കുടുംബാംഗങ്ങളിൽനിന്ന് വിവരം തേടാനും നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയെങ്കിൽ കുടുംബാംഗങ്ങളോട് വിശദീകരണം എഴുതി വാങ്ങി, ക്രൈംസ് ആന്റ് ക്രിമിനൽസ് നെറ്റ്‌വർക്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യുകയും വേണം. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മാർഗനിർദേശം നൽകിയിട്ടുള്ളത്. വീടുകൾക്കകത്ത് നടക്കുന്ന അക്രമങ്ങളാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യാൻ വൈകുന്നതെന്നാണു പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…