ദില്ലി കോടതിയിൽ സമർപ്പിച്ചതുപോലെ ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള അപേക്ഷയെ കേന്ദ്ര സർക്കാർ എതിർത്തു. സ്വവർഗ വിവാഹത്തിന് അംഗീകാരം തേടാനുള്ള മൗലികാവകാശമില്ലെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തിയത്.
ഇന്ത്യൻ കുടുംബ സങ്കൽപ്പവും നിയമനിർമ്മാണ ഉദ്ദേശ്യവും ഒരു ജൈവിക പുരുഷനും ഒരു ജൈവിക സ്ത്രീയും തമ്മിലുള്ള ഐക്യത്തെ അംഗീകരിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വാദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ, അഭിജിത് അയ്യറും മറ്റുള്ളവരും സമർപ്പിച്ച ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന. സ്വവർഗ വിവാഹത്തിന് പരിമിതികളുണ്ട്. കുടുംബസങ്കല്പം ഒരു ഭർത്താവിനെയും ഭാര്യയെയും മക്കളെയും ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ്, വിവാഹം ഒരു ജൈവിക പുരുഷനും ഒരു ജൈവിക സ്ത്രീയും തമ്മിലുള്ളതായിരിക്കണമെന്ന് ആവശ്യപ്പെടുന്നു, കേന്ദ്ര സർക്കാർ അപേക്ഷ തള്ളാൻ ആവശ്യപ്പെട്ടു. അതേസമയം ഹർജി കോടതി ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…