ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയും (ബിഎസ്‌എഫ്) ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയും (എൻസിആർബി) വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന ഇന്ത്യയിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഈ വർഷം ഡിസംബർ 14 വരെയുള്ള കണക്ക് പ്രകാരം 3,173 അനധികൃത കുടിയേറ്റക്കാരെ ബിഎസ്‌എഫ് ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ തടഞ്ഞുവച്ചിരുന്നു. അനധികൃത മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,115 ൽ അധികം ആളുകൾ പിടിക്കപ്പെട്ടുവെന്നും റിപോർട്ടുണ്ട്.
2017 ൽ ബംഗ്ലാദേശിലേക്ക് കടക്കുന്നതിനിടെ 892 ഇന്ത്യക്കാരെയും രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനിടെ 276 ഇന്ത്യക്കാരെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ എന്‍.സി.ആര്‍.ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമല്ല.
കൊവിഡ് മഹാമാരി വന്നതിന് ശേഷം ജോലി ഇല്ലാതായതോടെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…