ന്യൂഡല്‍ഹി: നിലവിലുള്ള തൊഴിലാളി നിയമമനുസരിച്ച് ഒരു തൊഴിലാളി സ്ഥാപനത്തിലൊ, തൊഴില്‍ സ്ഥലത്തോ വഞ്ചന, അക്രമാസക്തമായ പെരുമാറ്റം, ജോലിയിലുള്ള അട്ടിമറികള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിരിച്ചുവിട്ടാല്‍ അവരുടെ ബോണസ് കുടിശ്ശിക തൊഴിലുടമകള്‍ക്ക് പിടിച്ചുവയ്ക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള നിയമപ്രകാരം അത് അനുവദനീയവുമാണ്. ഈ വേതന പ്രകാരമുള്ള വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു. ഇതു പ്രകാരം ലൈംഗിക ആരോപണം നേരിടുന്ന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും.
1965 ലെ പേയ്മെന്റ് ബോണസ് ആക്റ്റിന് പകരമായി, ജീവനക്കാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ബോണസ് കുടിശ്ശികയ്ക്കുള്ള മാനദണ്ഡങ്ങള്‍ വേജസ് കോഡ് നല്‍കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍ വന്നുകഴിഞ്ഞാല്‍ പുതിയ കോഡില്‍ ലൈംഗിക പീഡനത്തിന്റെ ശിക്ഷാവിധി ഉള്‍പ്പെടുന്നു. ഇതുപ്രകാരം ലൈംഗിക ദുരുപയോഗ ആരോപണം നേരിടുന്ന ജീവനക്കാര്‍ക്ക് ബോണസ് അടയ്ക്കല്‍ നിരസിക്കാനുള്ള ഒരു പ്രധാന കാരണമായി കണക്കാക്കും.
‘ജോലിസ്ഥലത്ത് ആളുകള്‍ അവരുടെ ഏറ്റവം നല്ല പെരുമാറ്റത്തില്‍ ഏര്‍പ്പെടാനുള്ള ഒരു മികച്ച തീരുമാനമാണിത് ” ടീം ലീസ് സര്‍വീസസ് ലിമിറ്റഡിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിതുപര്‍ണ ചക്രബര്‍ത്തി പറഞ്ഞു. ‘ഒരാളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് അറിഞ്ഞാല്‍ ജീവനക്കാര്‍ അവരുടെ പെരുമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയും ഈ നിയമ വ്യവസ്ഥയെക്കുറിച്ച് അവരെ കൂടുതല്‍ ബോധവാന്മാരാക്കുകയും വേണം. എല്ലാവര്‍ക്കുമായി പണം തന്നെയാണ് പ്രധാനം, അതിനാല്‍ ഇത് നിലവിലുള്ള 2013 ലെ ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തിന് പുറമെ ഒന്നുകൂടെ അധിക തടസ്സമായി വര്‍ത്തിക്കുന്നു. ഇത് വളരെ നല്ലതാണ്.”അവര്‍ വ്യക്തമാക്കി.
POSH നിയമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ജോലിസ്ഥലത്ത് ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് അതാതു സ്ഥാപനങ്ങള്‍ ഒരു പ്രത്യേക ആന്തരിക പരാതി സമിതി (ഇന്റേണല്‍ ക്ലംപ്ലൈന്റ് കമ്മിറ്റി അഥവാ ഐ.സി.സി) രൂപീകരിക്കേണ്ടതുണ്ട്. അത്തരം പരാതികളില്‍ അന്വേഷണത്തിന് അനുസരിച്ച് ആവശ്യമായ നടപടികളെക്കുറിച്ച് തൊഴിലുടമകള്‍ക്ക് കമ്മിറ്റി പ്രത്യേകം ശുപാര്‍ശകള്‍ നല്‍കേണ്ടതുമാണ്.
‘ഐ.സി.സി ഒരു പരാതി ശരിവച്ചാല്‍ അത് ഒരു ശിക്ഷയായി തന്നെ കണക്കാക്കാം, ആരെങ്കിലും കുറ്റക്കാരനാണോ എന്ന് തീരുമാനിക്കാനും കൂടുതല്‍ വിശദമായി പ്രശ്‌നത്തെക്കുറിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഐ.സി.സിക്ക് അധികാരമുണ്ടെന്നും ചക്രബര്‍ത്തി പറഞ്ഞു.
ജോലി സ്ഥലങ്ങളിലെ ലൈംഗിക പീഡന കുറ്റകൃത്യങ്ങളില്‍ ഈ നിയമം വലിയൊരു മാറ്റമാണ് ഉണ്ടാക്കുവാന്‍ പോവുന്നത്. മുന്‍പ് തൊഴിലാളികളുടെ സ്വഭാവം സ്ഥാപനത്തില്‍ നിയന്ത്രിക്കപ്പെടുന്നതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അത് ഉള്‍പ്പെടുത്തുന്നതോടെ അത് കൂടുതല്‍ ശക്തമായി തൊഴിലാളികളില്‍ ബാധിക്കപ്പെടണമെന്നും അത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നത് വലിയൊരു അളവില്‍ നിയന്ത്രിക്കണപ്പെടുകയും ചെയ്യുമെന്നാണ് പൊതുവില്‍ ഉയര്‍ന്നു വന്ന അഭിപ്രായം.
ഇതില്‍ ഇപ്പോഴും ഒരു അവ്യക്ത നിലനില്‍ക്കുന്നുണ്ട്. തൊഴിലാളി പുറത്ത് ലൈംഗിക അക്രണ കേസില്‍ ഉള്‍പ്പെടുകയും ജോലിസ്ഥലത്ത് പതിവുപോലെ നിയമമനുസരിച്ച് നില്‍ക്കുകയാണെങ്കില്‍ അത്തരം സാഹചര്യത്തില്‍ ഇവരെ എങ്ങിനെ പരിഗണിക്കണമെന്നതില്‍ ഇപ്പോഴും അവ്യക്തത ഉണ്ട്. അപ്പോള്‍ എവിടെ ലൈംഗിക അക്രമണം നടത്തിയാലും ലൈംഗിക അക്രമണ നിയമത്തില്‍ ഉള്‍പ്പെട്ടാല്‍ ആ വ്യക്തി ഈ നിയമത്തിനും കൂടെ ബാധിതരാവും എന്നും ഉള്‍പ്പെടുത്തേണ്ടി വരും. ജോലി സ്ഥലത്തെ പുതിയ നിയമകോഡ് കൃത്യമായി പാലിക്കപ്പെടുകയും അതില്‍ കൂടുതല്‍ വ്യക്തത വേണമെന്നും തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്നുമുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…