ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് പാക് തീവ്രവാദികളെ വധിച്ചു.
ജമ്മുകശ്മീരിലെ മെന്ധര് സെക്ടറില്‍ ഭീകരര്‍ സൈന്യത്തിന് നേരെ നടത്തിയ വെടിവെപ്പിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കുറച്ച് ദിവസങ്ങളായി മെന്ധര് സെക്ടറിലും മറ്റ് മേഖലകളിലും പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നുവെന്നും ഇതിനെതിരെ ശക്തമായി തിരിച്ചടി നല്‍കുന്നതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പൂഞ്ച് ജില്ലയിലും ബാലക്കോട്ടും പാക്കിസ്ഥാന് വെടിനിര്‍ത്തര്‍ കരാര്‍ ലംഘിച്ചിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…