India

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെയ്പ്പില്‍ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെയ്പ്പില്‍ ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു.

ജയിലിൽ ഒളിച്ചുകടത്തിയ തോക്ക് ഉപയോ​ഗിച്ചാണ് അൻസുൽ ദീക്ഷിത് പല തവണ നിറയൊഴിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പ് നടന്ന ഉടനെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ദീക്ഷിത്തിന് താക്കീത് നല്‍കിയെങ്കിലും തടവിലാക്കിയവരെകൂടി വെടിവെക്കുമെന്ന് അറിയിച്ചതോടെ പൊലീസ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം തന്റെ മകന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മുകിം കാലയുടെ അമ്മ സുരക്ഷ വർധിപ്പിക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ജയിലിൽ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

Newsdesk

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 hour ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

3 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago