Categories: India

സര്‍വകാല റെക്കോര്‍ഡിലെത്തി സ്വ​ര്‍​ണ​വി​ല!

മുംബൈ: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്‌.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധ ഭീഷണികളും ആഗോള ഓഹരി വിപണിയിൽ കാര്യമായ മാറ്റം കാണിച്ചിട്ടുണ്ട്.

ഇതോടെ, ക്രൂഡ് ഓയിൽ വിലയും സ്വര്‍ണവിലയും കുതിയ്ക്കുകയാണ്. ആഗോള വിപണിയിൽ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. യുഎസ്-ചൈന വ്യാപാര ചർച്ചയുടെ രണ്ടാം ഘട്ടവും ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റമുണ്ടാകാന്‍ പ്രേരകമായി. ആഗോള വിപണിയില്‍ സ്വര്‍ണവില $1610മുതല്‍ $1630 വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സമീപഭാവിയില്‍ സ്വര്‍ണ്ണവില ഗ്രാമിന് 4,200 വരെയെത്തുമെന്നാണ് ഓഹരി വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, ഇന്നലെ സ്വ​ര്‍​ണ​വി​ലയില്‍ 40 രൂപ കുറഞ്ഞിരുന്നു. ഗ്രാ​മി​ന് 3735 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇത് വില കൂടാനാണെന്ന സംശയമുയര്‍ന്നിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നത്. എന്നാല്‍, ഇ​ന്ന് ഗ്രാ​മി​ന് 3800 രൂപയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് (8ഗ്രാം) 30,400 രൂപയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

Newsdesk

Recent Posts

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

1 hour ago

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

1 hour ago

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ CDC പ്രഖ്യാപനം നിർബന്ധം

വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…

3 hours ago

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

10 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

10 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

17 hours ago