മുംബൈ: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധ ഭീഷണികളും ആഗോള ഓഹരി വിപണിയിൽ കാര്യമായ മാറ്റം കാണിച്ചിട്ടുണ്ട്.
ഇതോടെ, ക്രൂഡ് ഓയിൽ വിലയും സ്വര്‍ണവിലയും കുതിയ്ക്കുകയാണ്. ആഗോള വിപണിയിൽ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. യുഎസ്-ചൈന വ്യാപാര ചർച്ചയുടെ രണ്ടാം ഘട്ടവും ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റമുണ്ടാകാന്‍ പ്രേരകമായി. ആഗോള വിപണിയില്‍ സ്വര്‍ണവില $1610മുതല്‍ $1630 വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സമീപഭാവിയില്‍ സ്വര്‍ണ്ണവില ഗ്രാമിന് 4,200 വരെയെത്തുമെന്നാണ് ഓഹരി വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, ഇന്നലെ സ്വര്‍ണവിലയില്‍ 40 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 3735 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇത് വില കൂടാനാണെന്ന സംശയമുയര്‍ന്നിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നത്. എന്നാല്‍, ഇന്ന് ഗ്രാമിന് 3800 രൂപയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് (8ഗ്രാം) 30,400 രൂപയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.