Categories: India

ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത് 115 പേര്‍ക്ക്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. 115 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

രാജ്യത്ത് 13 പേര്‍ ഇതുവരെ രോഗ വിമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രണ്ട് പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ ആശുപത്രിയിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡെറാഡുണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് അടച്ചു. കൂടാതെ, ഇറാനില്‍ നിന്നും 53 പേരെ കൂടി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതോടെ ഇറാനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയവരുടെ എണ്ണം 389 ആയി.

157 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 6500 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. യൂറോപ്പില്‍ നിയന്ത്രണാതീതമായാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്.

24 മണിക്കൂറിനിടെ 368 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. ഇതോടെ, ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1809 ആയി. 1,69,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 77,753 പേരാണ് രോഗവിമുക്തരായത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago