India

ട്രാക്ടര്‍ റാലി സംഘർഷം; കർ‌ഷക സമരത്തിൽ നിന്ന് പിന്മാറി രണ്ട് കർഷക സംഘടനകൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമ്പോൾ ഉണ്ടായ സംഘർഷത്തെ തുടർന്ന് കർ‌ഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം എന്നീ സംഘടനകളാണ് കർ‌ഷക സമരം അവസാനിപ്പിച്ചത്.

ബുധനാഴ്ചയാണ് ഡൽഹിയുടെ അതിര്‍ത്തികളില്‍ നടന്നു വന്നിരുന്ന കർഷക സമരത്തിൽ നിന്നും പിന്‍മാറുന്നതായി സംഘടനയുടെ നേതാക്കള്‍ അറിയിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമത്തെ ഈ രണ്ട് കർഷക സംഘടനകളും അപലപിച്ചു, കൂടാതെ ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം പിന്മാറിയ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച ആരോപിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

10 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago