ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ‘നോർട്ടൺ’ സ്വന്തമാക്കി ടിവിഎസ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ടിവിഎസ് നടത്തിയത്.
16 മില്യൺ പൗണ്ടിനാണ് നോർട്ടൺ ടിവിഎസ് വാങ്ങിയത്. ഒരു മോട്ടോർ സൈക്കിൾ നിർമ്മാതാവിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണ് ഇപ്പോൾ നടന്നതെന്നും, ഇത് ടിവിഎസിന്റെയും ആഗോള ഇരുചക്രവാഹന വിപണിയിൽ അതിവേഗം വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ടിവിഎസ് പറഞ്ഞു.
1898 ൽ ബർമിംഗ്ഹാമിൽ ജെയിംസ് ലാൻസ്‌ഡൗൺ നോർട്ടൺ സ്ഥാപിച്ച നോർട്ടൺ മോട്ടോർസൈക്കിൾ എക്കാലത്തെയും ജനപ്രിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ്.
നോർട്ടന് ചില മാനേജ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നു, അത് ടിവിഎസിന്‍റെ ആഗോള വിതരണ ശൃംഖലയുടെ കഴിവുകളുപയോഗിച്ച് മറികടക്കാൻ സഹായിച്ചു. ടിവിഎസ് മോട്ടോർ കമ്പനിയിൽ ഇത് ഞങ്ങൾക്ക് ഒരു സുപ്രധാന സമയമാണെന്ന് ടിവിഎസ് ജോയിന്റെ മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.
നോർട്ടനിലെ 55-60 ജീവനക്കാരെയും ടിവിഎസ് ഏറ്റെടുക്കും. ഒപ്പം പൈപ്പ്ലൈനിലെ ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുകയുമാണ്. നോർട്ടണിന്റെ ഐപിയും ബ്രാൻഡ് അവകാശങ്ങളും ഇതിനോടകം ലഭിച്ചുകഴിഞ്ഞെന്നും സുദർശൻ വേണു പറഞ്ഞു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…