ശ്രിനഗര്‍: രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെയാണ് സുരക്ഷാ സേന കുപ് വാരയില്‍ പിടികൂടിയത്,
ഇവരില്‍ നിന്നും തോക്കുകള്‍ അടക്കം ആയുധങ്ങള്‍ സുരക്ഷാ സേന പിടികൂടി.
തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആസിഫ് അഹമ്മദ് ദര്‍,മുസമില്‍ അഹമ്മദ് പീര്‍ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്.
ജമ്മുകശ്മീര്‍ പോലീസിന്‍റെയും ആര്‍മിയുടെയും സിആര്‍പിഎഫിന്‍റെയും സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്.
2018 മുതല്‍ ഇരുവരും ഹിസ്ബുള്‍ മുജാഹുദ്ദീന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്,
ഇരുവരും തീവ്രവാദികള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചകൊടുക്കുന്നവരായിരുന്നു എന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം.
കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ശക്തമായ നീക്കത്തിന്‍റെ ഭാഗമായി തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത് കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സ്ഫോടകവസ്തുക്കളുമായി ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടെത്തിയ കാര്‍ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസ് പരിശോധനയ്ക്ക് ഇടയില്‍ നിര്‍ത്താത പോയ കറിനെ സുരക്ഷാ സൈനികര്‍ പിന്തുടരുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ട ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നടക്കുകയാണ്.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…