ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി ആവശ്യപെട്ടു.
രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു.
നേരത്തെ ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും
ആക്കം കൂട്ടുകയാണ്,എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം,രാഹുല്‍ ഗാന്ധി ആവശ്യപെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് പ്രധാനമാണ്,അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസിലാക്കാനും ശരിയായ വ്യക്തമായ നിലപാട്
സ്വീകരിക്കാനും കഴിയും,രാഹുല്‍ പറയുന്നു.
ട്വിട്ടറിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപെട്ടത്.
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…
വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…
അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…
ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…