Categories: EntertainmentIndia

രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗരം ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗരം ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അവലോകന യോഗത്തില്‍ പങ്കെടുക്കവെയാണ് രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

ഇതിനായി നോയിഡ, ഗ്രേറ്റർ നോയിഡ, യമുന എക്സ്പ്രസ് വേ എന്നിവിടങ്ങളിലോ അവയുടെ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും നിര്‍മ്മാണ കമ്പനികളും ഉടമകളും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷത്തെക്കുറിച്ചും യോഗി ആദിത്യനാഥ്‌  ചൂണ്ടിക്കാട്ടി.

ഇതിനിടെയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോകരുതെന്നും നിര്‍മ്മാണം പൂര്‍ത്തിയായ ഫ്ലാറ്റുകളുടെ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നോയിഡകൺവെൻഷൻ-ആവാസ കേന്ദ്രം, ഗോൾഫ് കോഴ്‌സ്, മെട്രോയുടെ വിപുലീകരണം, സെക്ടർ 21-എയിലെ ഷൂട്ടിംഗ് റേഞ്ച് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നോയിഡ അതോറിറ്റിക്ക് നിർദേശം നൽകി.

മീററ്റ്, ഗാസിയാബാദ്, ബുലന്ദ്‌ഷഹർ, ഹാപൂർ, ബാഗ്പത്, ഗൗതം ബുദ്ധനഗർ ജില്ലകളടങ്ങിയ മീററ്റ് ഡിവിഷന്റെ വികസന പദ്ധതികളുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗൗത൦ ബുദ്ധനഗറിൽ മാത്രം ഏഴ് പദ്ധതികളാണ് നിലവില്‍ പുരോഗമിക്കുന്നത്. മീററ്റ് , ഗാസിയാബാദ് എന്നിവിടങ്ങളിൽ മൂന്ന് വീതവും, ബുലാന്ദ്ഷഹറിൽ രണ്ടും, ബാഗ്പാത്തിൽ ഒരു പദ്ധതിയുമാണ് പുരോഗമിക്കുന്നത്. 

ഇതുസംബന്ധിച്ച് മേഖലയിലെ എംപിമാരുമായും എം‌എൽ‌എമാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുകയും അവർ ഉന്നയിച്ച പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ന്യൂഡല്‍ഹി, ഗാസിയാബാദ് മുതൽ മീററ്റ് വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, മീററ്റിലെ ഇന്നർ റിംഗ് റോഡ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മീററ്റ് മെട്രോ പദ്ധതി 2025 മാർച്ചോടെ പൂർത്തിയാക്കുമെന്നും സാഹിബാബാദ് മുതൽ ദുഹായ് വരെയുള്ള ഭാഗം (17 കിലോമീറ്റർ നീളമുള്ളത്) 2023 മാർച്ചിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിലെയും മീററ്റിലെയും സ്മാർട്ട് സിറ്റി പ്രോജക്ടുകൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.

വികസന പ്രവർത്തനങ്ങള്‍ക്ക് നേരിടുന്ന കാലതാമസം അനുവദിക്കില്ലെന്നും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.കൃത്യസമയത്ത് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏജൻസികൾക്ക് പ്രോജക്ടുകൾ നൽകണമെന്നും ഇതിനായി നീക്കിവച്ച തുക മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

13 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

15 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

16 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

18 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

20 hours ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

1 day ago