കാക്കിനട: വൈറസ് ബാധയെ തുടര്‍ന്ന ആയിരക്കണക്കിന് ബ്രോയ്‌ലര്‍ കോഴികള്‍ ചത്തൊടുങ്ങി. ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് വ്യാപകമായി കോഴികള്‍ ചത്തത്. വെരി വൈറുലന്റ് ന്യൂകാസില്‍ ഡിസീസ് (വി.വി.എന്‍.ഡി) എന്ന വൈറസാണ് രോഗബാധക്ക് കാരണമായത്.
കൂട്ടമായ ചത്തൊടുങ്ങലിനെ തുടര്‍ന്ന് ജില്ലകളിലെ ഭീമാവരം, തണുക്കു പ്രദേശങ്ങളില്‍ കോഴി വില്‍പന നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസമായി ഈ പ്രദേശത്ത് കോഴിയിറച്ചി വില്‍പന പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
അതേ സമയം ഇതേ വൈറസ് ബാധ മൂലം കോഴികള്‍ ചത്ത നിഡാഡാവോലെയില്‍ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
കുറച്ച് ദിവസത്തേക്കെങ്കിലും ആളുകള്‍ കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിപ്പ് നല്‍കി . രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിയിറച്ചി വില്‍ക്കാതിരിക്കാന്‍ ഇറച്ചി വില്‍പനക്കാര്‍ തയ്യാറാവണമെന്ന് തണുക്കു എം.എല്‍.എയായ കരുമുറി വെങ്കട്ട നാഗേശ്വര റാവു ആവശ്യപ്പെട്ടു.
വടിപ്പാറുവിലെ ഫാമില്‍ ഒരു ആഴ്ചക്ക് മുന്‍പ് 20,000 ബ്രോയ്‌ലര്‍ കോഴികള്‍ ചത്തിരുന്നു. ഈ ഫാമില്‍ നിന്നും മറ്റു ഫാമുകളിലേക്ക് കോഴികളെ എത്തിക്കുന്നതിനിടയിലാണ് വൈറസ് വ്യാപകമായി പടര്‍ന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാമകൃഷ്ണ അറിയിച്ചു.
വൈറസ് ബാധയേറ്റ് കോഴികള്‍ ചത്ത ഫാമുകളൊന്നും മൂന്ന് മാസത്തേക്ക് തുറക്കരുതെന്നും അതിന് ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് പരീക്ഷണാടിസ്ഥാനത്തില്‍ 20 വരെ കോഴികളെ വളര്‍ത്തി നോക്കാമെന്നും ഇവക്ക് പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മാത്രമേ ഫാമിന്റെ പ്രവര്‍ത്തനം ആരംഭിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…