ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികല ഇന്നു ചെന്നൈയിലെത്തി. കർണാടക, തമിഴ്‌നാട് അതിർത്തിയിൽ വലിയ സ്വീകരണമാണ് അനുയായികൾ ചിന്നമ്മ എന്നു വിളിക്കുന്ന വി.കെ ശശികലയ്ക്കുവേണ്ടി ഒരുക്കിയത്. ഇവർക്ക് വേണ്ടി ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം ഉണ്ടായി. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വെച്ച് കത്തി നശിച്ചത്. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായതിന്റെ കാരണവും വ്യക്തമല്ല.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷമാണ് വി കെ ശശികല ജയിലിൽ കഴിഞ്ഞത്. ജയിൽ മോചിതയായതോടെയാണ് ശശികല ചെന്നൈയിലേക്ക് വന്നത്. ജയിൽ മോചിതയായെങ്കിലും അവർക്ക് കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. ഇന്ന് രാവിലെ 9.30 നാണ് ചെന്നൈയിലേക്ക് പുറപ്പട്ടത്.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…