Categories: India

ആസാദി ആരവത്തില്‍ പുതുവർഷരാവ്​ സമരാഘോഷമാക്കി ശാഹീൻ ബാഗിലെ സ്​ത്രീകൾ

ന്യൂ​ഡ​ൽ​ഹി: ആസാദി പാടി പു​തു​വ​ർ​ഷ​പ്പി​റ​വി​യി​ൽ സ​മ​ര​ച്ചൂ​ട്​ പ​ക​ർ​ന്ന്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​​ടെ​യും സ​മ​ര​വേ​ദി​യി​ൽ ഡ​ൽ​ഹി. ട്വി​റ്റ​റി​ൽ ആ​രം​ഭി​ച്ച ‘പു​തു​വ​ർ​ഷ​രാ​വ്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​സ​മ​ര​ക്കാ​ർ​ക്കൊ​പ്പം’ എ​ന്ന കാ​മ്പ​യി​ന്​ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്ക്​ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. മ​രം​കോ​ച്ചു​ന്ന ത​ണു​പ്പ്​ വ​ക​വെ​ക്കാ​തെ 18 ദി​വ​സ​മാ​യി സ​മ​ര​രം​ഗ​ത്തു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ആ​വേ​ശം​പ​ക​രു​ന്ന​താ​യി​രു​ന്നു 2020 ന്‍റെ   തു​ട​ക്കം.

കൈ​ക്ക​ു​ഞ്ഞ്​ മു​ത​ൽ 80 വ​യ​സ്സു​​വ​രെ​യു​ള്ള സ്​​ത്രീ​ക​ളും​ നോ​യി​ഡ കാ​ളി​ന്ദി​കു​ഞ്ച്​ ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലു​ണ്ട്. അ​വ​ഗ​ണി​ച്ച്​ സ​മ​രം പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ദ്യം ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ സ്​​ത്രീ​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പൊ​ലീ​സ്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. സ​മ​ര​ത്തെ തു​ട​ർ​ന്ന്​ നോ​യി​ഡ കാ​ളി​ന്ദി​കു​ഞ്ച്​ ​ആ​റു​വ​രി​പ്പാ​ത അ​ട​ച്ചി​ട്ട്​ 18 ദി​വ​സ​മാ​യി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ച്ചി​​ട്ടേ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​മ​ര​ക്കാ​ർ. ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല​ക്കു മു​ന്നി​ൽ ജാ​മി​അ ഏ​കോ​പ​ന സ​മി​തി ന​ട​ത്തു​ന്ന സ​മ​ര​വേ​ദി​യി​ൽ പു​തു​വ​ർ​ഷ​രാ​വി​ൽ ഡ​ൽ​ഹി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി.

2020​െൻ​റ ആ​ദ്യ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്​​ച ജാ​മി​അ സ​മ​ര​ക്കാ​ർ​ക്ക്​​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ സ്വ​ര ഭാ​സ്​​ക​ർ, സ​ഞ്​​ജ​യ്​ ര​ജൗ​ര, പ്ര​കാ​ശ്​​രാ​ജ്​ തു​ട​ങ്ങി​യ​വ​ർ എ​ത്തു​ന്നു​ണ്ട്. കാ​മ്പ​സി​​െൻറ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​ന്നി​ൽ വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​മ​ണി​വ​രെ ഇ​വ​ർ സ​മ​ര​ക്കാ​ർ​ക്കൊ​പ്പം പ​ങ്കു​ചേ​രും. NEW YEAR REVOLUTION എന്നാണ് ജാമിയ സർവകലാശാലയിലെ ആഘോഷ പരിപാടിയുടെ പേര്. ഡ​ൽ​ഹി സാ​കേ​തി​ലും സി.​എ.​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ​ത്. അതേസമയം, ചെന്നൈയിൽ പുതുവത്സരാഘോഷം ബഹിഷ്കരിച്ച് ഇടത് വിദ്യാർത്ഥി കൂട്ടായ്മയുടെ രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ച് നടത്തി.

കേരളത്തില്‍ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു പുതുവത്സരാഘോഷം. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. കണ്ണൂരിൽ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. രഹസ്യ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദ്വേഷത്തിന്‍റെ ആൾരൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവർഷം ആഘോഷിച്ചത്.

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

4 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

17 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

19 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

20 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

20 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago