ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അതിഥി തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. ബസുകളെയും, ഡ്രൈവര്‍മാരെയും സംബന്ധിക്കുന്ന വിവരങ്ങളും നമ്പരുകളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രിയങ്കയുടെ ഓഫീസിനു കത്തയച്ചു.
ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന് മെയ് 16നാണ് പ്രിയങ്ക ആവശ്യപ്പെട്ട്. ഔറൈയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയിലാണ് ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്.
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും തങ്ങളുടെ ബസുകള്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നുണ്ടെന്നും പ്രിയങ്ക വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഭക്ഷണവും വെള്ളവുമില്ലാതെ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ സഹായിക്കണമെന്നും ബസുകള്‍ക്ക് അനുമതി നല്‍കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്ന ബസുകളുടെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…