Global News

നരേന്ദ്ര മോദി, അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ യുഎസിൽ കേസ്. അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ഡോക്ടറാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

റിച്ച്മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോദി, റെഡ്ഡി, അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബിന്റെ പേരും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമൻസ് അയച്ചു.

മോദിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസിൽ വലിയ തോതിലുള്ള പണമിടപാടുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ ചാര സോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിക്കുന്നതും ഉൾപ്പെടെ അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഡോക്ടർ തെളിവൊന്നും ഹാജരാക്കിയിട്ടില്ല.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

6 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

8 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

9 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

10 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago