ന്യൂഡല്‍ഹി: ലക്ഷങ്ങള്‍ ചിലവഴിച്ച് ഇനി ലോകത്തെ പ്രമുഖ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ പഠിക്കാന്‍ വിദേശത്തേക്ക് പോവേണ്ട ആവശ്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദി. ലോകത്തോര നിലവാരമുള്ള കാമ്പസുകള്‍ ഇന്ത്യയില്‍ തന്നെ ആരംഭിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുവാനും ലോക നിലവാരത്തിലേക്ക് ഇന്ത്യന്‍ പഠിതാക്കള്‍ ഉയരുവാനുമുള്ള മോദിയുടെ ഏറെ നാളുകളുടെ കാഴ്ചപ്പാടിനെയാണ് അദ്ദേഹം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പോവുന്നത്.
ലോക നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളായ യേലിനും ഓക്ഫഡിനും സ്റ്റാന്‍ഫഡിനും ഹവാര്‍ഡിനും ഇന്ത്യയ്ക്ക് അകത്തു തന്നെ അവരുടെ പൂര്‍ണ്ണ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തോടെ യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ തുടങ്ങാന്‍ കേന്ദ്രം ഉടനെ തന്നെ നിയമനിര്‍മ്മാണം നടത്തും. ഇതിനുവേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചതാണെന്നും ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഒസ്‌ട്രേലിയ സര്‍ക്കാരും ചില വിദേശസര്‍വകലാശാലകളും ഇതിനായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിശദമായ വിവരങ്ങള്‍ പുറത്തു വിടാനിരിക്കുന്നതേ ഉള്ളൂ. പുതിയ വിദ്യാഭ്യാസ നയത്തില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ അനുവദിക്കാമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നേങ്ങള്‍.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…