ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന. അമേരിക്കയുടെ നീക്കം ദയനീയമാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാന ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ നീക്കം ദയനീയമാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പടുത്താനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിവര പ്രകാരം ഈ യാത്രാ വിലക്ക് 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ബാധിക്കും.
ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നീക്കം. ഹോങ്കോംഗ് സ്വയംഭരണ നിയമം’ നടപ്പാക്കുന്നതില്‍ വാഷിംഗ്ടണ്‍ മുന്നോട്ട് പോയാല്‍ അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈന ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവാദമായ ദേശീയ സുരക്ഷാ നിയമം ചൈന അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ്ങിനുള്ള മുന്‍ഗണനാര്‍ഹമായ സാമ്പത്തിക ഇടപെടല്‍ അവസാനിപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയുടെ ഈ നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…