International

14 വയസുള്ള പെൺകുട്ടി തന്റെ നവജാത ശിശുവിനെ മരവിപ്പിച്ചു കൊന്നു

മോസ്കോ: 14 വയസുള്ള അനസ്താസിയ എന്ന പെൺകുട്ടി തന്റെ നവജാത ശിശുവിനെ മരവിപ്പിച്ചു കൊന്നു. പെൺകുട്ടി മാതാപിതാക്കളോട് താൻ ഗർഭിണിയാണെന്ന കാര്യം പറയാൻ ഭയപ്പെട്ടിരുന്നു. റഷ്യയിലെ സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂൾ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ആ കുടുംബത്തിന് അറിയില്ലായിരുന്നു.

അവൾ രഹസ്യമായി ഒരു ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പിന്നീട്, അവൾ നവജാതശിശുവിനെ ഒരു പ്ലാസ്റ്റിക്ക് ബാഗിലാക്കിയ ശേഷം ഫ്രീസറിൽ വെക്കുകയായിരുന്നു. പ്രസവശേഷം പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നു. അപ്പെൻഡിസൈറ്റിസ് ആയിരിക്കും എന്ന് കരുതിയ അമ്മ ആംബുലൻസിനെ വിളിച്ച് വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് പോയി. പോകും വഴി ആ പെൺകുട്ടി ആമ്പുലൻസിൽ ഉണ്ടായിരുന്ന നഴ്സുമാരോടാണ് താൻ കുഞ്ഞിന് ജന്മം നൽകിയ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കുഞ്ഞിനെ ഫ്രീസറിൽ വെച്ചിരിക്കുകയാണെന്നും പറഞ്ഞു.

അധികൃത‍ര്‍ വീട്ടിലെത്തുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. അനസ്താസിയുടെ അമ്മയോട് അയൽക്കാർ പെൺകുട്ടി ഗർഭിണിയാണോ എന്ന് സംശയം പറഞ്ഞപ്പോൾ കുട്ടി ഭാരം വെച്ചിട്ടുണ്ടാവുമെന്നായിരുന്നു അമ്മയുടെ മറുപടി.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

12 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

19 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago