അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ അനുവദിക്കുന്നുണ്ടെന്നറിഞ്ഞാണ് ആളുകള്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് 11 സ്ത്രീകള്‍ മരണപ്പെട്ടത്
ജലാലാബാദിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പാകിസ്താന്‍ കോണ്‍സുലേറ്റ് പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ വിതരണം ചെയ്യുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. അതോടെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കഴിഞ്ഞ ഏഴുമാസക്കാലമായി കോവിഡ് കാരണം അഫ്ഗാനിസ്ഥാനില്‍ നിന്നും ട്രാവല്‍ വിസ അനുവദിച്ചിട്ടുണ്ടായിരുന്നില്ല.
ആളുകള്‍ കൂടുതല്‍ കോണ്‍സുലേറ്റില്‍ ഇടിച്ചുകയറി പ്രശ്‌നമുണ്ടാവരുത് എന്നു കരുതിയാണ് പാകിസ്താന്‍ കോണ്‍സുലേറ്റ് അടുത്ത ഒരു ചെറിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് വിസാ വിതരണം മാറ്റിയത്. പക്ഷേ, അപ്രതീക്ഷിതമായി പതിനായിരക്കണക്കിന് അപേക്ഷകരാണ് തടിച്ചു കൂടിയത്. വിസ വിതരണത്തിനുള്ള പേപ്പറുകള്‍ ക്ലിയര്‍ ചെയ്യുന്നതിനാണ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അപേക്ഷകരോട് എത്താന്‍ ആവശ്യപ്പെട്ടത്.
വളരെ പരിതാപകരമായ കാര്യമാണ് സംഭവിച്ചത്. രാവിലെ ഗേറ്റുകള്‍ തുറക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് നല്‍കി പേപ്പറുകളില്‍ ഉള്‍പ്പെടുത്താനാണ് ആളുകള്‍ ധൃതി കാണിച്ചത്. അപക്ഷേകരില്‍ ഒരാളായ അഹാദ് വെളിപ്പെടുത്തി. സ്ത്രീകളായിരുന്നു ഭൂരിഭാഗവും. അതില്‍ ഗര്‍ഭണികളും പ്രായമുള്ളവരും എല്ലാം ഉണ്ടായിരുന്നു. പ്രായമായ സ്ത്രീകള്‍ ചിലര്‍ നിലത്തു വീണുപോയെങ്കിലും എഴുന്നേല്‍ക്കുവാന്‍ സാധ്യമാവാതെ ബുദ്ധിമുട്ടി. തിരക്കില്‍ ചില സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പോയെന്നും മറ്റൊരു ഗര്‍ഭണിയായ സ്ത്രീ തിരക്കില്‍പ്പെട്ടപ്പോള്‍ അവര്‍ക്ക് തിരക്കിലെ പ്രഷര്‍കാരണം അറിയാതെ പ്രസവിച്ചുപോയെന്നും അവരുടെ കുഞ്ഞും തല്‍ക്ഷണം മരിച്ചുപോയെന്നും ചില അപേക്ഷകര്‍ വെളിപ്പെടുത്തി.
മെഡിക്കല്‍ വിസയ്ക്ക് അപേക്കിക്കുവാനും ബന്ധുക്കളെ കാണുവാനുമായി നംഗര്‍ഹാറില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നുമായി അതിരാവിലെ മുതല്‍ നിരവധി ആളുകള്‍ കൂട്ടംകൂട്ടമായി എത്തിയിരുന്നു. ഉടനെ അഫ്ഗാനിസ്ഥാന്‍ പോലീസ് നിയന്ത്രിക്കുവാന്‍ എത്തിചേര്‍ന്നെങ്കിലും സമയം കൂടുന്തോറും ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അതോടെ പോലീസിന് നിയന്ത്രിക്കുവാനായില്ല. സംഭവത്തില്‍ ഇംറാന്‍ഖാന്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…