ബെയ്ജിംഗ്: ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ. എന്നാൽ, ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല. നേരത്തെ, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് അടച്ചിട്ട ജിലിൻ പ്രവിശ്യയിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന നാല് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ, 133 കേസുകളാണ് ജിലിൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 106 പേരും സുഖം പ്രാപിച്ചു. രണ്ടുപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. നിലവിൽ 25 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ, മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യ കമ്മീഷൻ അറിയിച്ചു.
അതേസമയം, ചൈനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത 368 കേസുകൾ നിരീക്ഷണത്തിലാണെന്നും പ്രാദേശിക ആരോഗ്യകമ്മീഷൻ അറിയിച്ചു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകൾ ഉള്ളവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ കമ്മീഷൻ അറിയിച്ചു.
ചൊവ്വാഴ്ച വരെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 82, 965 ആണ്. ഇതുവരെ, 4634 പേരാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…