gnn24x7

ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ; ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല

0
197
gnn24x7

ബെയ്ജിംഗ്: ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ. എന്നാൽ, ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല. നേരത്തെ, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് അടച്ചിട്ട ജിലിൻ പ്രവിശ്യയിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന നാല് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതുവരെ, 133 കേസുകളാണ് ജിലിൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 106 പേരും സുഖം പ്രാപിച്ചു. രണ്ടുപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. നിലവിൽ 25 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ, മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യ കമ്മീഷൻ അറിയിച്ചു.

അതേസമയം, ചൈനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത 368 കേസുകൾ നിരീക്ഷണത്തിലാണെന്നും പ്രാദേശിക ആരോഗ്യകമ്മീഷൻ അറിയിച്ചു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകൾ ഉള്ളവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ കമ്മീഷൻ അറിയിച്ചു.

ചൊവ്വാഴ്ച വരെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 82, 965 ആണ്. ഇതുവരെ, 4634 പേരാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here