കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ ചെയര്‍മാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.
.
ബോര്‍ഡിന്റെ പ്രധാന ചുമതല ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുക, ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുക എന്നിവയാണ്. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. അതില്‍ ഒരു വര്‍ഷം ആയിരിക്കും ഇന്ത്യന്‍ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടാകുക. 34 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. കോവിഡ് കാലത്തും തുടര്‍ന്നും വന്‍ ചുമതലകളാണ് ലോകാരോഗ്യ സംഘടനയ്ക്കു നിറവേറ്റാനുള്ളത്, പ്രത്യേകിച്ചും കടുത്ത ആരോപണങ്ങളുമായി അമേരിക്ക മുന്നോട്ടു വന്നിരിക്കേ.
ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ 34 അംഗ ബോര്‍ഡിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, ഒമാന്‍, ഘാന, ബോട്‌സ്വാന, ഗിനി-ബിസാവു, മഡഗാസ്‌കര്‍, കൊളംബിയ എന്നീ രാജ്യങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.ബോര്‍ഡില്‍ ആരോഗ്യരംഗത്തെ വിദഗ്ധരും ഉള്‍പ്പെടുന്നു. ഡബ്ല്യുഎച്ച്ഒയുടെ 73-ാമത് അസംബ്ലിയില്‍ എക്സിക്യുട്ടീവ് ബോര്‍ഡില്‍ ഇന്ത്യയ്ക്ക് പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം എടുത്തിരുന്നു.
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…
കാലിഫോർണിയ: കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം…