Categories: Movies

മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍

ലോക്ക് ഡൗണിന് ശേഷം മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവാരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന ക്രൈം ത്രില്ലര്‍ തന്നെയാണ് ചിത്രമെന്ന് ആന്റണി പെരുമ്പാവൂര്‍ മനോരമയോട് പ്രതികരിച്ചു.

കേരളത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ആലോചന. ദൃശ്യം 2 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കുക.

2013 ഡിസംബറില്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.


Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

3 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

19 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

20 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago