ഓണ്‍ലൈന്‍ ഗെയിമായ പബ്ജി പാകിസ്ഥാനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന് മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ഉയർന്നു വന്നിരുന്നു.
പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് ആക്സസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.
പബ്ജിയിലെ മിഷന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തിന്റെ പേരില്‍ കഴിഞ്ഞ മാസം ലാഹോറില്‍ 16കാരന് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ലാഹോര്‍ പൊലീസ് ശുപാര്‍ശ ചെയ്തിരുന്നതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, പബ്ജിയെക്കുറിച്ചുള്ള പരാതികള്‍ കേട്ട ലാഹോര്‍ ഹൈക്കോര്‍ട്ട് പാകിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം ഒമ്പതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.
പ്ലയെർഅൺനോൺസ് ബാറ്റിൽ ഗൗണ്ട് എന്ന പബ്ജി ആപ്പ് 600 കോടിയിലധികം പേർ ഇതിനകം ഡൌൺലോഡ് ചെയ്തുകഴിഞ്ഞു. ഇന്ത്യയിലും പബ്ജി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. യുവാക്കളും കുട്ടികളുമാണ് കൂടുതലായും ഈ അപ് ഉപയോഗിക്കുന്നത്. ഇന്ത്യയിലും പബ്ജി നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…
കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്ലുക്ക്, ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്ഘാടനം നവംബർ…