Categories: International

പാക്കിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്

കറാച്ചി: പാക്കിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു.  നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 

പാക്കിസ്ഥാനിലെ സതേണ്‍ സിംഗ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്.

കറാച്ചിയില്‍നിന്നും ലാഹോറിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. സിംഗ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കുര്‍ ഡെപ്യുട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു. 

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീല്‍ കൂട്ടിച്ചേര്‍ത്തു. ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് രണ്ടായി പിളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Newsdesk

Recent Posts

അയർലണ്ടിൽ താപനില മുന്നറിയിപ്പ് പിൻവലിച്ചു; യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…

1 hour ago

ഡബ്ലിൻ മേയർ തെരഞ്ഞെടുപ്പ്: ഡാരിൽ ബാരനെ പിന്തുണച്ച് ഭരണകക്ഷികൾ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…

4 hours ago

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന് സെക്കൻ്റ് ലുക്ക് എത്തി

മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…

4 hours ago

കെ എം മാണി ‘പ്രതിഭ രത്‌ന’ പുരസ്‌കാരം ജോർജ്കുട്ടി ആഗസ്തിക്ക്

 ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ്‌ ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…

4 hours ago

ലോ ആൻഡ് ഓർഡർ (Law and order) രഞ്ജിത്ത് ചിത്രം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ  (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…

6 hours ago

ഇന്ധനവില വർധന: വർഷാവസാനത്തോടെ ഭക്ഷ്യവില വീണ്ടും ഉയരുമെന്ന് ESRI

ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…

1 day ago