International

കാബൂളിലെ സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ മരണം 60 ആയി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു സെക്കൻഡറി സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ മരണം 60 ആയി. ആക്രമണത്തിൽ മരിച്ചവരിലേറെയും പതിനഞ്ച് വയസിൽ താഴെയുള്ളവരാണ്. ശനിയാഴ്ചയുണ്ടായ കാർബോംബ് ആക്രമണത്തിൽ 150ലേറെ വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

വിദ്യാർത്ഥികൾ ശനിയാഴ്ച കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് റിപ്പോർട്ട്.

ദഷ്‌തെ ബാർച്ചിലുള്ള സ്‌കൂൾ കവാടത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. കുട്ടികൾ സ്‌കൂൾ സമയം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Newsdesk

Recent Posts

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…

9 hours ago

പുതിയ യൂറോ നോട്ടുകൾക്ക് രൂപം നൽകാൻ ജനാഭിപ്രായം തേടി ECB; സെപ്റ്റംബർ 21 വരെ ഓൺലൈൻ സർവേ

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…

9 hours ago

ബയോമെട്രിക് സുരക്ഷയും ഡാർക്ക് മോഡും; ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ആപ്പ് വരുന്നു

ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…

12 hours ago

2030-ഓടെ 13,272 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് LDA

2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…

13 hours ago

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

19 hours ago

രണ്ട് വമ്പൻ  ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…

1 day ago