ദുബായ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ യുഎഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചെക് അതോറിറ്റിയുമായും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സംഘത്തിന്റെയും സഹായത്തോടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 24 കാരനായ ചെക്ക് വിദ്യാർഥി പ്രാഗ് സർവകലാശാലയിൽ ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…
അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…
പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…
പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…