gnn24x7

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും

0
132
gnn24x7

ദുബായ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പരിക്കേറ്റ യുഎഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചെ​ക്​ അ​തോ​റി​റ്റി​യു​മാ​യും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സംഘത്തിന്റെയും സഹായത്തോടെ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 24 കാരനായ ചെക്ക് വിദ്യാർഥി പ്രാഗ് സർവകലാശാലയിൽ ഇന്നലെ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ എക്കാലത്തെയും വലിയ കൂട്ട വെടിവയ്പ്പാണിതെന്ന് പൊലീസ് വ്യക്തമാക്കി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7