International

ആമസോണ്‍ ക്ലൗഡില്‍ സാങ്കേതിക തകരാർ: ബാങ്കുകളുടേത് ഉൾപ്പെടെ നിരവധി ആപ്പുകള്‍ പണിമുടക്കി

സ്‌നാപ്ചാറ്റും, പെര്‍പ്ലെക്‌സിറ്റിയും, കാന്‍വയും അടങ്ങുന്ന ജനപ്രിയ ആപ്പുകള്‍ പണിമുടക്കിയതിന്റെ ഞെട്ടലിലാണ് ലോകം. ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസിലെ(എ.ഡബ്ല്യൂ.എസ്) തകരാറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലെ വലിയൊരു ശതമാനം ആപ്പുകളുടെയും ബാക്ക് എന്‍ഡ് കൈകാര്യം ചെയ്യുന്നത് ആമസോണ്‍ വെഹ് സര്‍വീസാണ്. ആമസോണ്‍.കോം, പ്രൈം വീഡിയോ, അലെക്‌സ, റോബിന്‍ഹുഡ്, സ്‌നാപ്പ്ചാറ്റ്, പെര്‍പ്ലെക്‌സിറ്റി എ.ഐ, വെന്‍മോ, കാന്‍വാസ് ബൈ ഇന്‍സ്ട്രക്ചര്‍, ക്രഞ്ചിറോള്‍, റോബ്ലോക്‌സ്, റെയിന്‍ബോ സിക്‌സ് സീജ്, കോയിന്‍ബേസ്, കാന്‍വ, ഡ്യൂവോലിംഗോ, ഗുഡ്‌റീഡ്‌സ്, റിംഗ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ആപ്പിള്‍ ടി.വി, വെരിസോണ്‍, മക്‌ഡൊണാള്‍ഡ്‌സ് ആപ്പ്, വേര്‍ഡില്‍, പബ്ജി, സ്‌നാപ്ചാറ്റ്, ആമസോണ്‍, ആമസോണ്‍ മ്യൂസിക്ക്, ആമസോണ്‍ പ്രൈം തുടങ്ങിയ ജനപ്രിയ ആപ്പുകളാണ് പണിമുടക്കിയിരിക്കുന്നത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ലക്ഷക്കണക്കിന് കമ്പനികളുടെ വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഹോസ്റ്റ് ചെയ്യുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമാണിത്. 2006ലാണ് തുടക്കം. നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലുള്ള പല ആപ്പുകളും എ.ഡബ്ല്യൂ.എസിന്റെ ഡാറ്റ സെന്ററുകളിലാണ് റണ്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 108 ബില്യന്‍ ഡോളറാണ് എ.ഡബ്ല്യൂ.എസിലൂടെ ആമസോണ്‍ നേടിയത്. ആമസോണിന്റെ നോര്‍ത്ത് വിര്‍ജീനിയയിലെ ഒരു ഡാറ്റ സെന്ററിലുണ്ടായ തകരാറാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. എന്നാല്‍ ലോകത്തിന്റെ എല്ലായിടത്തും ഇന്റര്‍നെറ്റ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല. തകരാര്‍ കണ്ടെത്താനും പരിഹരിക്കാന്‍ ആമസോണിലെ എഞ്ചിനീയര്‍മാര്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏകദേശം 14,000 ഉപയോക്താക്കളെങ്കിലും പരാതി അറിയിച്ചിട്ടുണ്ടെന്ന് ആമസോണ്‍ വെബ്‌സൈറ്റ് പറയുന്നു. മൊബൈല്‍ ആപ്പുകളെയാണ് കൂടുതലായും തകരാര്‍ ബാധിച്ചത്. ആപ്പുകളിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ പോലും കഴിയില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. പല വെബ്‌സൈറ്റുകളുടെയും ഹോം പേജുകളും ഷോപ്പിംഗ് കാര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇംഗ്ലണ്ടില്‍ പല ബാങ്കുകളുടെയും ആപ്ലിക്കേഷനുകളിലും തടസം ബാധിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കൊളംബിയ ഭൂചലനം; മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…

4 hours ago

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

15 hours ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

18 hours ago

ഗാൽവേയിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനമൊരുക്കി Hope Driving Academy

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…

19 hours ago

MNI നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്

ഡബ്ലിൻ: മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…

2 days ago

ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ല; പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…

2 days ago